ഫാര്‍മസിയില്‍ അനധികൃത ബിയര്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

നാഗ്പൂര്‍: ഫാര്‍മസിയില്‍ അനധികൃത ബിയര്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ പുരോഗമിക്കവേ, മദ്യത്തിന്റെ ആവശ്യകത മുതലാക്കാന്‍ ഫാര്‍മസി കേന്ദ്രീകരിച്ച്‌ ബിയര്‍ വില്‍പ്പന നടത്തുകയായിരുന്നു 36കാരന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 36കാരനായ നിഷാന്താണ് അറസ്റ്റിലായത്. ഗണേഷ്‌പേട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി കേന്ദ്രീകരിച്ചാണ് അനധികൃത മദ്യ വില്‍പ്പന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബിയര്‍ കുപ്പികളോടെ ഇയാളെ കയ്യോടെ പിടികൂടിയത്.

കുപ്പിവെളള ബോട്ടിലുകള്‍ വച്ചിരുന്ന ബോക്‌സുകളിലാണ് ബിയര്‍ കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. 80 ബിയര്‍ കുപ്പികളാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *