പത്തനംതിട്ട: പതിനാറുവയസ്സുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട അങ്ങാടിക്കലില്‍ ആണ് നിഖില്‍ എന്ന പതിനാറുവയസുകാരനെ കോടാലി ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തയിത്.

കളിക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പതിനാറുകാരന്റെ മൃതദേഹം അടൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കൊടുമണ്‍ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *