ഇടുക്കി: കട്ടപ്പന മാര്‍ക്കറ്റില്‍ കൊവിഡ് കാലത്തും ഉണക്കമീനിന് കൊള്ള വില ഈടാക്കുന്നതില്‍ പ്രതിക്ഷേധിച്ച് യുവാവിന്റെ ഒറ്റയാള്‍ സമരം. പ്രൊഫഷണല്‍ ഷെഫ് ആയ ജോജി പൊടി പാറയാണ് കഴുത്തില്‍ ഉണക്കമീന്‍ മാലയണിഞ്ഞ് ഗാന്ധിസ്ക്വയറില്‍ പ്രതിഷേധിച്ചത്.സാധാരണ വിലയേക്കാള്‍ മൂന്നും, നാലും ഇരട്ടി വിലയാണിവിടെ ഈടാക്കുന്നത്. നിരവധി പേരാണ് ജോജി പൊടിപാറയ്ക്ക് അഭിവാദ്യമര്‍പ്പിച്ചത്.പ്രതിഷേധം ഏറെ കടുപ്പിക്കുവാനാണ് ജനങ്ങളുടേയും തീരുമാനം .
2020-04-22

