മൂന്നാമതും കൊവിഡ് സ്ഥിരീകരിച്ച അഴിയൂരില്‍ കര്‍ശന നിയന്ത്രണങ്ങള്‍

വടകര: അഴിയൂരില്‍ മൂന്നാമത് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി. കടകളുടെ പ്രവര്‍ത്തനം ഒരു മണിവരെ നിജപ്പെടുത്തുവാന്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. എട്ടാം വാര്‍ഡ് (ചിറയില്‍ പീടിക) പൂര്‍ണമായും അടച്ചിടുന്നതിന് ആ വാര്‍ഡിലുള്ള റോഡുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരം ജില്ലാ കലക്ടര്‍ക്ക് കൈമാറി.

4, 5, 8 വാര്‍ഡുകളിലെ കടകള്‍ രാവിലെ എട്ടുമുതല്‍ 11വരെയും മറ്റു വാര്‍ഡുകളിലെ കടകള്‍ രാവിലെ 8 മുതല്‍ ഒരു മണിവരെയുംആയി പ്രവര്‍ത്തന സമയം നിജപ്പെടുത്തി. നിലവില്‍ പോസിറ്റീവായ വ്യക്തിയുടെ വീട്ടിലുള്ള ആറു പേരെയും ദുബയ് നായിഫില്‍ നിന്നും വന്ന എട്ടു പേരുടെയും കൊവിഡ് ടെസ്റ്റ് നടത്തുവാന്‍ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. റാപിഡ് ടെസ്റ്റ് കിറ്റ് പഞ്ചായത്തിന് ലഭ്യമാക്കുവാനും കലക്ടറോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *