ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതില്‍ മലയാളിയും പങ്കാളി

കൊച്ചി: ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതില്‍ പങ്കാളിയായത് മലയാളിയും . വടകര എടവന ഫൗലാദാണ് മൂന്നു ലക്ഷത്തോളം പേര്‍ അംഗങ്ങളായുള്ള ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയും മറ്റൊരു ഗ്രൂപ്പിലൂടെയും ട്വീറ്റ് പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ എഗൈന്‍സ്റ്റ് ടെററിസം എന്ന ഫെയ്‌സ്ബുക്ക് പേജാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒമാന്‍ രാജ കുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ മോന ബിന്‍ത് ഫഹദ് അല്‍ സയ്ദിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഇത് തന്റെ അക്കൗണ്ടല്ലെന്ന് വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ വന്‍ സൈബര്‍ യുദ്ധമായിരുന്നു ആസൂത്രണം ചെയ്തത്.പാക് അനുകൂല അറബ് വംശജരെ ഉപയോഗിച്ചും വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയുമായിരുന്നു ആക്രമണം. ഇതിന്റെ ഭാഗമായുള്ള ട്വീറ്റ് ആണ് ഫൗലാദ് പ്രചരിപ്പിച്ചത്.കേന്ദ്ര ഏജൻസികൾ ഈ കാര്യങ്ങൾ അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *