നവവധുവിനെ മാതൃ ഭവനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.ഗഡാഗ് ജില്ലയിലെ ലക്ഷ്മേശ്വര്‍ പട്ടണത്തിലെ ഒരു ക്ഷേത്രത്തില്‍ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ വിവാഹം നടന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ അമ്മവീട്ടിലേക്ക് തന്നെ മടങ്ങി. കുളിക്കാന്‍ കയറിയ യുവതി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ വാതില്‍ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് സാരി ഉപയോഗിച്ച്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. മരണകാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *