ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചു; എംപി അടൂര്‍ പ്രകാശിനെതിരെ കേസ്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിന് എംപി അടൂര്‍ പ്രകാശിനെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പരിപോഷക സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ഭക്ഷ്യകിറ്റ് വിതരണത്തില്‍ സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിച്ചില്ലെന്ന് ആരോപിച്ചാണ് എംപിയ്ക്കും കണ്ടാലറിയാവുന്ന പത്തിലേറെപ്പേര്‍ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
നെടുമങ്ങാട് കോടതിക്കു മുന്നില്‍ ഇന്നു രാവിലെ നടത്തിയ ഭക്ഷ്യകിറ്റ് വിതരണപരിപാടില്‍ കിറ്റുകള്‍ വാങ്ങുന്നതിനായി ഇരുന്നൂറിലേറെ ആളുകളാണ് തടിച്ച്‌ കൂടിയത്.
എന്നാല്‍ പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. സമാനരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *