ബഹ്‌റൈനില്‍ 129 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ 129 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 104 പേര്‍ വിദേശ തൊഴിലാളികളാണ്. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
പുതുതായി 53 പേര്‍ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 1608 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *