രാജ്യത്ത് 24 മണിക്കൂറിനിടെ 3390 പേര്‍ക്ക് കൊവിഡ്; 103 മരണം

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 56342 ആയി. ഇതുവരെ 1886 പേര്‍ മരിച്ചു. അതേസമയം, ആകെ 16539 പേര്‍ രോഗമുക്തരായി. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7500ലേക്ക് അടുക്കുകയാണ്. രാജ്യത്ത് സമൂഹ വ്യാപനമുണ്ടോയെന്ന് പഠിക്കാന്‍ ഐസിഎംആര്‍ നടപടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *