മദ്യം വിൽക്കാൻ അനുമതി നൽകി ഉത്തരവിറക്കി കർണാടക. ഈ മാസം 17 വരെ മദ്യം വിൽക്കാൻ ബാറുകൾ, ക്ലബുകൾ, പബ്ബുകൾ, ക്ലബ്ബുകൾ എന്നിവക്ക് അനുമതി നൽകി. എംആർപി വിലയിൽ മദ്യം വിൽക്കാവുന്നതാണ്. മദ്യം പാർസൽ നൽകുന്നതിനാണ് അനുമതി. ഭക്ഷണം പാർസൽ നൽകുന്നതിനും അനുവാദമുണ്ട്.
മദ്യം വിൽക്കാൻ സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകൾ ബാധകമായിരിക്കും. സാമൂഹിക അകലം പാലിക്കുക. മാസ്‌ക് ധരിക്കുക. മുദ്ര ചെയ്ത ബോട്ടിലുകളേ വിൽക്കാൻ പാടുള്ളൂ എന്നീ നിർദേശങ്ങൾ സർക്കാർ മുൻപിൽ വച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളിൽ അപ്പോഴും മദ്യ വിൽപനയ്ക്ക് അനുമതി ബാധകമല്ല.
