ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍റെ സഹായി അമോസ് (60) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം.രാവിലെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ആമിറിന്‍റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ കരീം ഹാജി പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ ആമിറും ഭാര്യ കിരണ്‍ റാവുവും ആശുപത്രിയില്‍ എത്തിയിരുന്നു.കഴിഞ്ഞ 25 വര്‍ഷമായി ആമിറിന്‍റെ സഹായിയായിരുന്നു. അമോസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *