ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ബാധിച്ച്‌ മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. ബിഷപ് ഓക്ക്ളന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഡോ.പൂര്‍ണിമ നായര്‍(55) ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.ഡല്‍ഹി മലയാളിയാണ് പൂര്‍ണിമ. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശ്ലോക് ബാലുപുരി( സീനിയര്‍ സര്‍ജന്‍ സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രി),മകന്‍ വരുണ്‍. സംസ്‌കാരം ബ്രിട്ടണില്‍ തന്നെ നടത്തുമെന്ന് കുടുംബം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *