വാളയാര്‍ വഴി വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ്

സംസ്ഥാനത്ത് പാസില്ലാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസരത്തു ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി അറിയിച്ചു. പാസ് എടുക്കാതെ ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44 കാരനാണ് രോഗം സ്ഥിരീകരിച്ചത് . ഇയാള്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് 9 പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പാസ് എടുക്കാതെ വാളയാറില്‍ എത്തിയായത് .

Leave a Reply

Your email address will not be published. Required fields are marked *