കോവിഡ് രോഗം മറച്ചുവെച്ചതിന്  അബുദാബിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം; കോവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബിയില് നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേർക്കെതിരെയാണ് കേസ്. ഇവർ രോഗം മറച്ചുവെച്ച്‌ സംസ്ഥാനത്തെത്തുകയും എത്തിയ ശേഷവും രോഗ വിവരം മറച്ചുവെക്കുകയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 29 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 21 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *