കോവിഡ് പ്രതിരോധം: ബുധനാഴ്ച സര്‍വകക്ഷിയോഗം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം. ചൊവ്വാഴ്ച മുഖ്യമന്ത്രി എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. യോഗം വിളിച്ചത് വളരെ വൈകിപ്പോയെന്നും യോഗത്തിന്റെ തീയതിയെക്കുറിച്ച്‌ തങ്ങളുമായി ആലോചിച്ചില്ലെന്നും പ്രതിപക്ഷത്തിന് പരാതിയുണ്ട്. എങ്കിലും പ്രതിപക്ഷം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *