ബംഗളൂരു: കന്നഡ സിനിമ താരവും നടി മേഘ്​ന രാജിൻറെ ഭര്‍ത്താവുമായ ചിരഞ്​ജീവി സര്‍ജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം. കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്​ ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയുടെ അനന്തരവനും കന്നഡ സൂപ്പര്‍ താരം ധ്രുവ സര്‍ജയുടെ സഹോദരനുമാണ്. കോവിഡ്​ പശ്ചാത്തലത്തില്‍ താരത്തി​​ൻറെ സ്രവം പരിശോധനക്കയച്ചു​. ഇതിനോടകം 22 ചി​ത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്​. 2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ്​ ആദ്യ ചിത്രം. അവസാനചിത്രമായ ശിവാർജ്ജുന ലോക്‌ഡൗണിനു തൊട്ടു മുൻപാണ് തീയേറ്ററുകളിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *