കോഴിക്കോട്: ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ ദുഖ വാര്‍ത്ത ഒടുവില്‍ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവില്‍ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. തുടർന്ന് വീല്‍ചെയറില്‍ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിച്ചു ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
രാവിലെയാണ് നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ഹൃദയസ്തംഭനം മൂലം ഉറക്കത്തിനിടയിലായിരുന്നു നിതിന്റെ അന്ത്യം.
2020-06-10

