മാഹി അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപം താമസിക്കുന്ന ഇർഫാൻ (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്.10 വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്‍ഫാന് ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മഴവെള്ളം കെട്ടിനിന്ന വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. ആൾ സഞ്ചാരം കുറഞ്ഞ വഴിയിൽ ലൈൻ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. തേങ്ങ വീണ് കിടക്കുന്നത് കണ്ട് സഹൽ എടുക്കാൻ വെള്ളത്തിലിറങ്ങിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ കരച്ചിൽ കേട്ടാണ് ഇർഫാൻ എത്തിയത്. ഇരുവരും അയല്‍വാസികളാണ്.

Leave a Reply

Your email address will not be published. Required fields are marked *