തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 6 -07-2020 ) 193 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 167 പേർ രോഗമുക്തി നേടി.സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 65   പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പർക്കം വഴി 35 പേർക്ക് രോഗം ബാധിച്ചു. ഇന്ന് രണ്ടു പേര് മരിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പത്തനംതിട്ട 26, എറണാകുളം 25, കോഴിക്കോട് , ആലപ്പുഴ 15, തൃശൂർ 14, കൊല്ലം, കണ്ണൂർ 11, പാലക്കാട്, വയനാട് 8, തിരുവനന്തപുരം 7, കാസർഗോഡ്, കോട്ടയം, ഇടുക്കി ജില്ലകളിൽ 6 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 2252 പേരാണ്. ആകെ നിരീക്ഷണത്തിൽ 153291 പേരും.

Leave a Reply

Your email address will not be published. Required fields are marked *