തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയെന്ന് വിശ്വസിക്കുന്ന മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ എത്തിയായിരുന്നു അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറത്ത് നിന്ന് അറസ്റ്റിലായത് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണെന്നാണ് വിവരം. പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയര്‍മാരാണെന്നും സ്വര്‍ണ കടത്തിന് പിന്നില്‍ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *