സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു; ആരോപണം നിഷേധിച്ച് ഓഫീസ്

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ ബന്ധുവാണെന്ന് നാട്ടുകാര്‍. കസ്റ്റംസ് സംഘമാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. മാന്‍ വേട്ട കേസിലും ഇയാള്‍ പ്രതിയാണ്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണ് ഇത്. കേരളത്തിലെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വർണക്കടത്തിൽ ഇയാൾക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്. എന്നാല്‍ മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസെന്ന ആരോപണം  പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *