കോഴിക്കോട് ; ഒളവണ്ണ പഞ്ചായത്ത് വാർഡ് 4 പാലാഴി ഈസ്റ്റ് , കോഴിക്കോട് കോർപറേഷൻ വാർഡ് 11 പൂളക്കടവ്, വാർഡ് 12 പാറോപ്പടി വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണുകളായി ആയി പ്രഖ്യാപിച്ചു. കണ്ടെയ്‌ൻമെൻറ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും മറ്റു പരിശോധനകൾക്കായുള്ള വാഹനങ്ങൾക്കും നിരോധനം ബാധകമല്ല. നാഷണൽ ഹൈവേ വഴി യാത്ര ചെയ്യുന്നവർ കണ്ടെയ്‌ൻമെൻറ് സോണിൽ ഒരിടത്തും നിർത്താൻ പാടില്ല. സോണിൽ ഉൾപ്പെടുന്ന മൽസ്യ മാംസ മാർക്കറ്റുകൾക്കു നിരോധനം ബാധകമാണ്. ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10.00 മണിമുതല്‍ വൈകുന്നരം 6.00 മണിവരെയും, മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5.00 മണിമുതല്‍ 10.00 മണിവരെയും വൈകുന്നേരം 4.00 മണിമുതല്‍ 6.00 മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വേങ്ങേരി കോവിഡ് ബാധിച്ച വ്യക്തി കണ്ണാടിക്കൽ ,മലാപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കുറച്ചധികം പേരുമായി സമ്പർക്കം ഉണ്ടായതാണ് സൂചന. കണ്ടൈന്‍മെന്‍റ് സോണില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *