കോഴിക്കോട്: കണ്ണങ്കണ്ടി ട്രേഡേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെ പിടികൂടി. കോട്ടൂളി കണ്ണംചാലില്‍ ഇ.കെ. നിധിന്‍ (20)നെയാണ് വെള്ളിയാഴ്ച ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ സ്റ്റേഷനിനടുത്ത് വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വന്‍കവര്‍ച്ചാ കേസ് ഉള്‍പ്പടെ പത്തോളം കേസില്‍ കൂട്ടുപ്രതിയാണ് നിധിനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി ടൗണ്‍ എസ്‌.ഐ കെ.ടി. ബിജിത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *