താനൂർ: താനൂർ മുക്കോലയിൽ ജ്യേഷ്ടന്റെ കടയുടെ പിൻവശത്ത് വേസ്റ്റ് കൂട്ടി ഇട്ട സ്ഥലത്ത് തീ പടർന്ന് താനൂർ സ്ക്കൂൾ പടി സ്വദേശി കുന്നത്ത് രാജേഷ് (52) മരണപ്പെട്ടു. മാലിന്യം കത്തിക്കുന്നതിനിടെ ആകസ്മികമായി ശരീരത്തിലേക്ക് തീ ആളിപ്പടർന്നതാണ് മരണകാരണം എന്നതാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ മുകൾ ഭാഗത്തും തീ പടർന്ന നിലയിലായിരുന്നു. കണ്ടെത്തിയത്. താനൂർ സർക്കിൾ ഇൻസ്പക്ടർ പ്രമോദിന്റെ നേത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തിരൂർ ഗവ. ആ ശു പ ത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *