സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍; പവന് 38,000 കടന്നു

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്.കോവിഡ് കാലത്തും സ്വര്‍ണവില ഒരു മാറ്റവുമില്ലാതെ കുതിക്കുകയാണ്.ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *