സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളതായി എൻഐഎയുടെ കേസ് ഡയറി. യുഎഇ കോൺസുലേറ്റിലും നിർണായക സ്വാധീനമുണ്ട്. ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് കൃത്യമായ പങ്കുണ്ടെന്നും കേസ് ഡയറിയിൽ എൻഐഎ വ്യക്തമാക്കുന്നു. സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് എൻഐഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വര്‍ണക്കടത്തിനെ കുറിച്ച് സ്വപ്‌നയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഗൂഢാലോചനയുടെ എല്ലാ ഘട്ടത്തിലും സ്വപ്‌ന പങ്കാളി ആയിരുന്നു. കൂടാതെ സംസ്ഥാന ര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയിലും സ്വപ്‌നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നെന്നും എന്‍.ഐ.എ. അറിയിച്ചിട്ടുണ്ട്.
2020-08-06

