തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 8-8-20) 1420 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു. 1715 പേര്‍ രോഗമുക്തി നേടി.രോഗം ബാധിച്ചവരില്‍ 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 92 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് എത്തിയ 60 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 108 പേർക്കും രോഗം സ്ഥിരീകരിച്ചു .തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് -485. ഇതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. കൊല്ലം-41, പത്തനംതിട്ട-38 , കോട്ടയം-15 , ആലപ്പുഴ-169 , ഇടുക്കി-41 , എറണാകുളം-101 , പാലക്കാട്-39 , തൃശ്ശൂർ-64 , മലപ്പുറം-114 , കോഴിക്കോട്-173 , വയനാട്-10 , കണ്ണൂർ-57 , കാസർകോഡ്-73.

Leave a Reply

Your email address will not be published. Required fields are marked *