പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് പുഴക്കാട്ടിരി ശാഖയിലെ ക്യാഷ്യർക്കും കോവിഡ് സ്ഥിരീകരിച്ചു

പുഴക്കാട്ടിരി : പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് പുഴക്കാട്ടിരി ശാഖയിലെ ക്യാഷ്യർക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ ബാങ്കിലെ നിത്യപ്പിരിവ് ഏജന്റിന് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പർക്കത്തിലൂടെയാണ് കാഷ്യർക്ക് കോവിഡ് ബാധിച്ചത്.ബാങ്കിലെ മറ്റ് ജീവനക്കാരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. പണമിടപാട് നടത്താൻ ഒട്ടേറെ പേർ ബാങ്കിൽ വന്നിട്ടുള്ളതിനാൽ പ്രാഥമിക സമ്പർക്കത്തിൽ ധാരാളംപേർ ഉണ്ട്. ജൂലായ് 25 മുതൽ ബാങ്കിൽവന്ന എല്ലാവരോ‌ടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിത്യപിരിവ് ഏജന്റ് ഇടപാട് നടത്തിയ പുഴക്കാട്ടിരി, പരവക്കൽ എന്നീ അങ്ങാടികളിലെ മുഴുവൻ കടകളും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *