മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം താനൂര്‍ സ്വദേശി അലി അക്ബര്‍(32)ആണ് മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ 396 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 12 മരണങ്ങളാണ് സ്ഥിരീകരിച്ചത്.അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്തു മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ രോഗികള്‍ കൂടാം. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററുകള്‍ക്കും ക്ഷാമം വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ക്കു ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.അതിനാല്‍ പ്രായമുള്ളയാളുകളിലേക്കു രോഗം പടരാതിരിക്കാന്‍ ശ്രദ്ധവേണമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *