കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ രാജേഷ്(56) അന്തരിച്ചു. മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗവുമാണ്. കരള്‍ സംബന്ധമായ രോഗം മൂലം നാലു ദിവസമായി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് നാരകത്ത് കുടുംബാംഗമാണ്.കോഴിക്കോട് പ്രസ് ക്ലബിന്റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു. കേരളകൗമുദിയിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. . അന്തരിച്ച റിട്ട. സബ് രജിസ്ട്രാര്‍ കോഴിക്കോട് തൊണ്ടയാട് എന്‍.ഗോപിനാഥിന്റെയും റിട്ട.അധ്യാപിക എം.കുമുദബായിയുടെയും മകനാണ്. ഭാര്യ: അന്തരിച്ച ശ്രീകല. മകന്‍: ഹരികൃഷ്ണന്‍. മൃതദേഹം ഉച്ചകഴിഞ്ഞ് കോഴിക്കോട് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് ആറു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
2020-09-13
