ഖമറുദീനെതിരായ ജുവലറി തട്ടിപ്പ് കേസ്: അന്വേഷണ സംഘം കാസ‌ര്‍കോട്ടേക്ക്

കാസര്‍കോട്: ജുവലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എം എല്‍ എ, എം സി ഖമറുദീനെതിരായ അന്വേഷണത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി, കെ.കെ.മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കാസര്‍കോട് എത്തും. എം എല്‍ എക്കും ജുവലറി എം ഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 39 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ചന്തേര സ്റ്റേഷനില്‍ അന്വേഷണ സംഘമെത്തി വിവരങ്ങള്‍ ശേഖരിക്കും. അതേസമയം ഖമറുദീന്റെ രാജി ആവശ്യപ്പെട്ട് സി പി എം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *