കൊല്ലം: ജമ്മു കശ്മീരില്‍ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു.കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ആണ് വീരമൃത്യു.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവര്‍ത്തകര്‍ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകള്‍ ഹന്ന 6 വയസ്. തോമസ് – അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്. –

Leave a Reply

Your email address will not be published. Required fields are marked *