മുംബൈ: ഖര്‍ മേഖലയിലുള്ള ജാസ്ദുബന്‍ എം.എല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരട്ട സഹോദരന്‍മാരായ രാഹുലും രോഹനും. കാണാന്‍ ഒരു പോലെ ഇരിക്കുന്ന ഇരുവരെയും കൗതുകത്തോടെയായിരുന്നു സ്‌കൂളിലുള്ളവര്‍ കണ്ടുകൊണ്ടിരുന്നത്. ഇരുവര്‍ക്കും രോഗം വരുന്നതും വിശപ്പ് വരുന്നതുമൊക്കെ ഒരുമിച്ചാണ്. ഇതുപോലുള്ള ഇരട്ടകള്‍ വേറെയുണ്ടെങ്കിലും അവരില്‍ നിന്നും ഈ സഹോദരന്‍മാര്‍ വ്യത്യസ്തരാവുന്നത് മറ്റൊരു കാര്യത്തിലാണ്.

എ.എസ്.സി 12ാം ക്ലാസ് പരീക്ഷയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും ഒരേ മാര്‍ക്ക് നേടി. അതും ഉയര്‍ന്നമാര്‍ക്കായ 95.5 ശതമാനം. പോയിന്റ് പോലും വ്യത്യാസമില്ലാതെയാണ് ഇരുവരുടെയും നേട്ടം. രാഹുല്‍, രോഹന്‍ സഹോദരന്‍മാരുടെ അമ്മയും പരീക്ഷാ ഫലം കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇവര്‍ക്കിടയില്‍ പലകാര്യങ്ങളും സമാനമായി സംഭവിക്കാറുണ്ടെങ്കിലും ഇത് തങ്ങള്‍ക്ക് പുതിയ അനുഭവമാണെന്ന് അമ്മ സോണാല്‍ ചെമ്പകസ്സെറില്‍ പറഞ്ഞു. ഇരുവരും പഠിക്കുന്നതും റിവിഷന്‍ ചെയ്യുന്നതുമൊക്കെ ഒരുമിച്ചാണെന്നും സോണാല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *