കൊച്ചി : കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചതായി നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. നാവികസേന ക്വാര്‍ട്ടേഴ്സില്‍ നിന്നും പരിശീലനത്തിനായി പോവുകയായിരുന്നു ഇരുവരും. തോപ്പുംപടി ബിഒടി പാലത്തിന് സമീപമായാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്.നാവികസേനാ ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍ 29), രാജീവ് ത്സാ (39) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ഗ്ലൈഡറില്‍ രണ്ടുപേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ.

അതേസമയം, അപകടത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ നാവികസേന അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാലത്തിന്റെ സമീപത്തുള്ള റോഡിലെ ഒഴിഞ്ഞ ഭാഗത്തേക്കാണ് പറന്നു കൊണ്ടിരുന്ന ഗ്ലൈഡര്‍ തകര്‍ന്നു വീണത്. പക്ഷെ, രക്ഷാപ്രവര്‍ത്തനം വൈകിയതായി ദൃക്സാക്ഷികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *