തൃശൂര്‍: പഴയന്നൂര്‍ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു . ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത് . 32 വയസായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ നാലുമാസമായി പട്ടിപ്പറമ്ബില്‍ ഒരു വാടകവീട്ടിലായിരുന്നു കൊല്ലപ്പെട്ട യുവാവും സുഹൃത്തും താമസിച്ചിരുന്നത്. നിരവധി കഞ്ചാവുകേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ട റഫീഖിനെ അന്വേഷിച്ചു പാലക്കാടുള്ള ഒരുസംഘം ആളുകള്‍ സ്ഥലത്തെത്തിയിരുന്നു.ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് നിന്നും ഒരു സംഘം റഫീഖിനെ അന്വേഷിച്ച്‌ സ്ഥലത്തെത്തിയിരുന്നു. ഈ ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി പ്രദേശവാസികളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *