ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം ഇതുവരെ 1,12,161 പേരുടെ ജീവൻ കോവിഡ് കവർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 895 മരണം റിപ്പോർട്ട് ചെയ്തു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. വിവിധ സംസ്ഥാനങ്ങളിലായി 8,04,528 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 64,53,780 പേർ ഇതിനോടകം രോഗമുക്തി നേടി.
2020-10-16

