തിരുവനന്തപുരം; ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസിന് സംശയം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫിസിലെത്തിച്ച് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായിരുന്നു കസ്റ്റംസിന്റെ നീക്കം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയതില്‍ ശിവശങ്കറിന് പങ്കുള്ളതായാണ് കസ്റ്റംസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും പലരില്‍നിന്നായി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഡോളര്‍ നല്‍കിയെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ മൊഴിനല്‍കിയതായാണ് വിവരം. ഇതാണ് ശിവശങ്കറിന് പുതിയ കുരുക്കായത്. ഇതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിലേക്ക് കടക്കാന്‍ കസ്റ്റംസ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇഡിയും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സ്വര്‍ണക്കടത്ത്, ലോക്കര്‍ ഇടപാട്, വിദേശത്തേക്ക് ഡോളര്‍ കടത്ത് എന്നീ കാര്യങ്ങളിലാണ ശിവശങ്കറിനെതിരെ കസ്റ്റംസ് അറസ്റ്റിന് തയ്യാറെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *