കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന് അനുമോദനം

കൊടിയത്തൂർ : ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതി നടത്തിപ്പിന് കൊടിയത്തൂർ പഞ്ചായത്തിന് അനുമോദനപത്രം ലഭിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഹരിതകേരളം റിസോഴ്സ് പേഴ്സൺ രാജേഷ് അനുമോദനപത്രം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുള്ളയ്ക്ക് കൈമാറി.ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സ്വപ്ന വിശ്വനാഥ്, ആമിന പാറക്കൽ, ടി.പി.സി. മുഹമ്മദ്‌, നാടിക്കുട്ടി, എ.ഇ. റാസിഖ്, പ്രസൂൺ, പഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്‌ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *