മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. വള്ളിക്കുന്ന്, തിരൂര്‍, മഞ്ചേരി സ്വദേശികള്‍ ആണ് മരിച്ചത്. രോഗം ബാധിച്ച ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വള്ളിക്കുന്ന് കിഴക്കേമല ഷംസുദ്ദീന്‍ (45), തിരൂര്‍ ബിപി അങ്ങാടി കട്ടച്ചിറ ഇല്ലത്തായില്‍ കുഞ്ഞിമോന്‍ (62), മഞ്ചേരി നെല്ലിക്കുത്ത് മുക്കം മുട്ടോറ അബ്ദുറഹിമാന്‍ (59) എന്നിവരാണ് മരിച്ചത്.മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ആണ് ഉള്ളത്.
2020-10-18
