ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത് ഇതിന് തെളിവാണെന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രമക്കേട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും യെദിയൂരപ്പ പറഞ്ഞു. അതേസമയം, ക്രമക്കേട് നടന്നിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. കണ്ടെത്തിയത് യൂണിക് ഇലക്ട്രോണിക് ട്രാക്കിംഗ് നമ്പര്‍ ഇല്ലാത്ത പെട്ടികളാണെന്നും ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റേത് അല്ലെന്നുമാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *