തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു . പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് പെട്രോള്‍,ഡീസല്‍ വില കൂടുന്നത്.

കൊച്ചിയില്‍ പെട്രോളിന് 79.60 രൂപയും ഡീസലിന് 72.48 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും പെട്രോള്‍വില ഉയരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *