EK NEWS കോഴിക്കോട് : വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് തുടങ്ങുന്ന ജങ്‌ഷനിൽ സിഗ്നൽ സംവിധാനം തകരാറിലായിട്ട് മാസങ്ങളാവുന്നു.തകരാറിലായ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാൻ ദേശീയപാത അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല . സിഗ്നൽ ഇല്ലാത്തതിനാൽ വാഹനങ്ങൾ തലങ്ങും വിലങ്ങും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ഓടുകയാണ്. ഇത് അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്.വെങ്ങളം ജങ്‌ഷനിൽ നിന്ന് കോരപ്പുഴ ഭാഗത്തേക്കും വാഹനങ്ങൾ തിരിഞ്ഞു പോകുന്നുണ്ട്. സിഗ്നൽ ഇല്ലാത്തതിനാൽ റോഡ് മുറിച്ചു കടക്കാൻ ഇവിടെ യാത്രക്കാരും വലിയ തോതിൽ പ്രയാസമനുഭവിക്കുകയാണ്. ജങ്‌ഷനിൽ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് വാഹന യാത്രക്കാരും പ്രദേശവാസികളും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് ദേശീയപാത അധികൃതർ സ്വീകരിക്കുന്നതെന്നാണ് പരാതി. ബൈപ്പാസ് സർവീസ് റോഡും, കോഴിക്കോട്- കൊയിലാണ്ടി പാതയും, ചേരുന്ന സ്ഥലമാണ് വെങ്ങളം ജങ്‌ഷൻ.

Leave a Reply

Your email address will not be published. Required fields are marked *