മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.’ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ ഒരു ദിവസം പോലും ഒഴിവില്ലാതെ ഞാന്‍ അധ്വാനിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ വിശ്രമിക്കണമെന്ന് ദൈവം തീരുമാനിച്ചിരിക്കുന്നു. എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മരുന്നുകള്‍ കഴിക്കും, ചികിത്സ നടത്തും’- ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണ ചുമതല ഫഡ്‌നാവിസിനാണ്.

Leave a Reply

Your email address will not be published. Required fields are marked *