തിരുവനന്തപുരം: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച്ച നടന്ന ബിടെക് പരീക്ഷ സാങ്കേതിക സർവകലാശാല റദ്ദാക്കി. മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിൽ കൂട്ടകോപ്പിയടി നടന്നുവെന്നാണ് കണ്ടെത്തൽ. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രോ വി സിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.പരീക്ഷാ ഹാളിൽ മൊബൈൽ കൊണ്ടുവന്ന് വാട്സ്‌ആപ്പ് ഗ്രൂപ്പുവഴി ഉത്തരങ്ങൾ കൈമാറി ആയിരുന്നു കോപ്പിയടി നടന്നത്. വിവിധ ജില്ലകളിലെ അഞ്ച് കോളജുകളിൽ ക്രമക്കേട് കണ്ടെത്തി. വിഷയത്തിൽ സൈബർ പൊലീസിന് പരാതി നല്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *