കോഴിക്കോട് : ചെലവൂർ കംഫർട്ട് സ്റ്റേഷൻ വാർഡ് കൗൺസിലർ ശരണ്യ ഉദ്ഘാടനം ചെയ്തു. പൊതു ശൗചാലയം വേണമെന്ന വർഷങ്ങളായുള്ള വ്യാപാരികളുടേയും ഓട്ടോ, ബസ് ജീവനക്കാരുടേയും ആവശ്യമാണ് ഇതോടെ പൂർത്തിയായത്. മൂന്നുശൗചാലയങ്ങളും ഒരു വെയ്റ്റിങ്‌ ഷെഡും ഉൾപ്പെടെയാണ് കംഫർട്ട് സ്റ്റേഷന്റെ പണി പൂർത്തിയാക്കിയത്. സതീശൻ, ശ്രീയേഷ് ചെലവുർ, ഷിനോജ് കുമാർ, സി.എം. ജംഷീർ, പ്രേമൻ വട്ടോളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *