ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ച ഭര്‍ത്താവ് പൊലീസ് പിടിയില്‍. മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ 24 വയസ്സുകാരനാണ് കേസില്‍ അറസ്റ്റിലായത്. യുവാവിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്നും 12 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.വിവിധ ആപ്പുകളിലൂടെ യുവാവ് ഭാര്യമാരുമായുള്ള ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത് ഇയാള്‍ പലപ്പോഴായി പണം നേടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ലൈവ് സ്ട്രീമിങ് കാണുന്നതിന് 500 രൂപ മുതല്‍ 1000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വിഡിയോയ്ക്ക് നൂറുരൂപയും ഈടാക്കി.
ഇങ്ങനെ ഒരു ദിവസം 4000 രൂപവരെ സമ്പാദിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. കേവലം പത്താം ക്ലാസ് മാത്രമാണ് യുവാവിന്റെ വിദ്യഭ്യാസം. ഭാര്യമാരുടെ അറിവോടൂ കൂടിയായിരുന്നില്ല ഇയാളുടെ തട്ടിപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/ER2ORJ16fRKAlWie0trr7W

Leave a Reply

Your email address will not be published. Required fields are marked *