കുറ്റ്യാടി : കാവിലുമ്പാറ പഞ്ചായത്തിലെ കുടുംബശ്രീ കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി അണുനശീകരണ യൂണിറ്റ് സജ്ജമാക്കി. ആറ് വനിതാ വൊളന്റിയർമാരാണ് പരിശീലനം നേടി തെളിമയെന്ന പേരിൽ അണുനശീകരണ സേന രൂപവത്കരിച്ചത്. ഇവർക്കുള്ള ഉപകരണങ്ങളും ധരിക്കാനുള്ള പ്രത്യേകവസ്ത്രവും കുടുംബശ്രീ മിഷൻ നൽകി. സർക്കാർ നിശ്ചയിച്ച പ്രതിഫലംനൽകി ഇവരുടെ സേവനം പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *