കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായിരുന്ന സാബിത്തും സാലിഹും നിപ ബാധിച്ച് നേരത്തെ മരിച്ചിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഒരു കുടുംബത്തില്‍ നിന്ന് മൂസയുള്‍പ്പടെ നാല് പേരാണ് നിപ ബാധിച്ച് മരിച്ചിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 12 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച 160 സാമ്പിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേയ്ക്ക് പരിശോധനക്കയച്ചിരിക്കുന്നത്.

എന്നാല്‍ നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള റിപാവൈറിന്‍ മരുന്ന് വന്‍തോതില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. മലേഷ്യയില്‍ രോഗം പടര്‍ന്നുപിടിച്ച കാലത്ത് നല്‍കിയ മരുന്നാണ് റിപാ വൈറിന്‍.

Leave a Reply

Your email address will not be published. Required fields are marked *