കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിനു തോല്‍പിച്ചു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്വാളിഫയര്‍ രണ്ടില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 11ന്റെ എലിമിനേറ്റര്‍ പോരാട്ടമാണ് ഇന്നലെ ഇരുടീമുകളും തമ്മില്‍ നടത്തിയത്. ഇന്നലെ കൊല്‍ക്കത്തയിലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നാലു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണും 46 റണ്‍സ് നേടിയ നായകന്‍ അജിന്‍ക്യ രഹാനെയ്ക്കും മാത്രമേ രാജസ്ഥാന്‍ നിരയില്‍ തിളങ്ങാനായുള്ളു.

Leave a Reply

Your email address will not be published. Required fields are marked *