കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നിപ വൈറസ് ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ സംസ്‌കരിക്കാന്‍ ശ്മശാനം അധികൃതര്‍ വിസമ്മതിച്ചിരുന്നു.

സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക വഴി വൈറസ് ബാധയേല്‍ക്കുമെന്നും മറ്റുമായിരുന്നു മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവരോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *